എംഎസ്‌ഡി എന്നാൽ മസ്കുലർ സിങ് ധോണിയെന്നാണ്; വൈറലായി ക്യാപ്റ്റൻ ധോണിയുടെ ചിത്രം

ഐപിഎൽ മത്സരത്തിനൊരുങ്ങുന്ന ധോണിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ക്രിക്കറ്റ് നായകൻ എംഎസ് ധോണി വീണ്ടും ​ഗ്രൗണ്ടിൽ ക്രിക്കറ്റ് പരിശീലനത്തിൽ ഏർപ്പെട്ട ചിത്രമാണ് ചെന്നൈ സൂപ്പർ കിങ്‌സ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിൽ ധോണിയുടെ കൈകളിലെ മസിലുകൾക്ക് വലിപ്പം വച്ചിട്ടുണ്ടെല്ലോയെന്നാണ് ഇപ്പോഴത്തെ ചർച്ച.

എംഎസ്‌ഡി എന്നാൽ മസ്കുലർ സിങ് ധോണിയെന്നാണ് ആരാധകർ ട്വിറ്ററിൽ കുറിച്ചത്. 2008ലെ ഐപിഎല്ലിന്റെ ഉദ്ഘാടന സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ധോണി 2010, 2011, 2018, 2021 വര്‍ഷങ്ങളിൽ ചെന്നൈയെ കിരീടത്തിലേക്കെത്തിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചെങ്കിലും പിന്നീട് ക്യാപ്റ്റൻ സ്ഥാനം ധോണി തന്നെ ഏറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News