‘ടീമിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മറ്റ് ബൗളർമാരും മുന്നോട്ടുവരണം, എല്ലാ ഓവറുകളും ബുംറയെക്കൊണ്ട് എറിയിക്കാൻ പറ്റില്ല’; തോറ്റതിന് പിന്നാലെ രോഹിത്

അഡ്ലൈഡിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തോൽവിയ്ക്കു പിന്നാലെ ടീമിലെ ബൗളർമാരെക്കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ‘ഇന്ത്യൻ ബൗളിങിൻ്റെ എല്ലാ ഉത്തരവാദിത്വവും ബുംറയെ മാത്രമായി ഏൽപ്പിക്കാനാവില്ലെന്നും ടീമിലെ മറ്റ് ബൗളർമാരും തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനായി മുന്നോട്ട് വരണമെന്നും അത് സിറാജായാലും ഹർഷിത് റാണയായാലും നിതീഷ് റെഡ്ഡിയായാലും അങ്ങനെത്തന്നെ’യാണെന്നും രോഹിത് പറഞ്ഞു.

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത് ജസ്പ്രീത് ബുംറയായിരുന്നു. അതു മാത്രമാണ് മൽസരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നല്ല ഓർമയും. ‘ബൗളർമാർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് വന്നതേയുള്ളൂ.

ALSO READ: പരീക്ഷയ്ക്ക് ചില വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക്, വിദ്യാർഥി സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

അവർക്ക് ആത്മവിശ്വാസം നൽകേണ്ടതുണ്ട്. ഞങ്ങൾ പദ്ധതികൾ ആവിഷ്കരിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ രാവിലെയും വൈകുന്നേരവും ബുംറ രണ്ട് അറ്റത്തുനിന്നും പന്തെറിയുമെന്ന് പ്രതീക്ഷിക്കരുത്’’. അതേസമയം, 100 ശതമാനം ഫിറ്റാകാത്ത ഷമിയെ ടീമിന് വേണ്ടെന്നും രോഹിത് പറഞ്ഞു. ‘‘100 ശതമാനത്തിനും മുകളിൽ ഓകെയാണെങ്കിൽ മാത്രം ഷമിയെ മതി.

കാരണം ഷമി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ട് കുറേ കാലമായി. ഷമി 100 ശതമാനം ഫിറ്റ് അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ പുറത്ത് സമ്മർദ്ദം ചെലുത്താൻ ടീം ആഗ്രഹിക്കുന്നില്ല’’ -രോഹിത് പ്രതികരിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പത്ത് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി 1-1ന് സമനിലയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News