ഒരിക്കലും അവന്‍ വീട്ടിലേക്ക് തിരികെ വരില്ല… ധീരജവാന്‍ ധാപ്പാ ഇനി ഓര്‍മകളില്‍

ജമ്മുകശ്മീരിലെ ദോഡയില്‍ കഴിഞ്ഞരാത്രി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ബ്രിജേഷ് ധാപ്പയെ കുറിച്ച് പറയുമ്പോള്‍ മാതാവ് നീലിമ ധാപ്പയുടെ വാക്കുകളില്‍ വേദനയും അഭിമാനവും എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥ. ഇടവിടാതെ കണ്ണില്‍ നിന്നൊഴുകുന്ന കണ്ണുനീര്‍ തുടയ്ക്കാന്‍ പാടുപെട്ടാണ് ആ അമ്മ മകനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത്.

ALSO READ: മെഡിക്കൽ കോളേജിൽ 42 മണിക്കൂർ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഒന്നിനെ കുറിച്ചും ഒരിക്കലും പരാതി പറയാത്ത തന്റെ മകന്‍. നല്ലവന്‍. സൈനികനാവണമെന്ന ആഗ്രഹം മാത്രമായിരുന്നു അവന്റെ മനസില്‍. ആ ജീവിതം കഠിനമാണെന്ന് അവനെ ഓര്‍മിപ്പിച്ചിരുന്നെങ്കിലും… അവന്റെ പിതാവിന്റെ ജീവിതം കണ്ടിട്ടും സൈന്യത്തിന്റെ ഭാഗമാകണമെന്ന് അവന് നിര്‍ബന്ധമായിരുന്നു… 27കാരനായ മകനെ കുറിച്ച് അമ്മയുടെ വാക്കുകളാണിത്.

രാജ്യത്തിന് വേണ്ടി പോരാടിയ മകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം. എന്നാല്‍ യാഥാര്‍ത്ഥ്യം മകനിന്ന് ഏറെ അകലെയാണെന്നതാണ്. അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. കേന്ദ്രം ഈ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് ആ അമ്മയുടെ ആവശ്യം.

ധാപ്പയുടെ പിതാവ് ഭുവനേശ് ധാപ്പ തന്റെ മകന് രാജ്യത്തിനായി ജീവനര്‍പ്പിച്ചതില്‍ അഭിമാനമാണുള്ളതെന്നാണ് പ്രതികരിച്ചത്. റിട്ട. കേണലായ ഭുവനേശ് ധാപ്പയ്ക്ക് മകന്‍ തങ്ങളെ വിട്ടുപിരിഞ്ഞെന്ന വിവരം അറിഞ്ഞപ്പോള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്‍ജിനീയറിംഗ് ബിരുദം നേടിയിട്ടും നേരെ സൈന്യത്തില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു ബ്രിജേഷ്.

ALSO READ:  ‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, കണക്കെടുപ്പിൽ പുതിയ കണ്ടെത്തൽ; വലിയ തോതിൽ കുറവുണ്ടായാൽ പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

ആദ്യ അവസരത്തില്‍ തന്റെ പരീക്ഷയില്‍ വിജയം. തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി അവനത് ചെയ്യാന്‍ കഴിഞ്ഞു. ഇനി അവനെ കാണാന്‍ കഴിയില്ലെന്ന സങ്കടം മാത്രം.. ഭുവനേശ് ധാപ്പയുടെ വാക്കുകള്‍ ഇടറി.

ക്യാപ്റ്റന്‍ ധാപ്പയെ കൂടാതെ നായ്ക്ക് ഡി രാജേഷ്, ബിജേന്ദ്ര, അജയ് എന്നീ സൈനികരും ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചിട്ടുണ്ട്.

ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും നടത്തിയ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ധാപ്പ അടക്കമുള്ള സൈനികര്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News