അമ്പലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക്‌

ആലപ്പുഴ അമ്പലപ്പുഴയില്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്ക്‌. തകഴി കുന്നുമ്മ കുസുമാലയത്തില്‍ വേണുഗോപാല്‍ ( 60 ) ഭാര്യ മഹിളാമണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ കരുമാടി കളത്തില്‍പ്പാലത്തിന് സമീപമായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ വേണുഗോപാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹിളാ മണിയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News