കൊല്ലം പരവൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ഇന്നോവ കാര്‍ ഇടിച്ച് കയറി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർത്തിയിട്ട കാറിൽ നിന്ന് പിൻസീറ്റിലെ വനിതാ യാത്രക്കാർ ഇറങ്ങിയയുടനെയായിരുന്നു മറുവശത്തുകൂടി വരികയായിരുന്ന ഇന്നോവ നിയന്ത്രണം തെറ്റി എതിർവശത്തെ റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറിയത്.
Read Also: റോഡിലാണോ മക്കളേ സർക്കസ്! പൊൻമുടിയിൽ വീണ്ടും അപകടകരമായ രീതിയിൽ കാർ യാത്രക്കാരുടെ അഭ്യാസപ്രകടനം
പരവൂര്‍ ഊന്നിന്‍ മൂട് റോഡിലാണ് സംഭവം. ഇന്നോവ ഇടിക്കുന്ന സമയം നിർത്തിയിട്ട കാറിൽ ഡ്രൈവറുണ്ടായിരുന്നു. ഇയാൾ തലനാരിടയ്ക്ക് രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളിലുള്ളവർക്കും നിസാര പരിക്കുണ്ട്. കാറിനടിയില്‍പ്പെട്ട് സ്ത്രീക്കും പരിക്ക് പറ്റി. വീഡിയോ കാണാം:
അതിനിടെ, പൊന്‍മുടിയില്‍ വീണ്ടും അപകടകരമായ രീതിയില്‍ കാറില്‍ വിനോദ സഞ്ചാരികളുടെ അഭ്യാസപ്രകടനമുണ്ടായി. കാറിന്റെ പുറക് വശത്തെ ഡോറില്‍ ഇരുന്ന് ശരീരം പുറത്തിട്ടായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. കൊടും വളവിലാണ് യുവാക്കള്‍ ഇത്തരം അഭ്യാസ പ്രകടനം നടത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തില്‍ പൊന്‍മുടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനവും അഭ്യാസ പ്രകടനം നടത്തുന്ന യുവാക്കളേയും കണ്ടെത്താനുള്ള ശ്രമവുമാണ് നിലവില്‍ നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here