ജമ്മു കാശ്മീരിൽ വാഹനാപകടം; നാല് മലയാളികളുൾപ്പെടെ ഏഴ് മരണം

ജമ്മു കശ്മീരിൽ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേർ മരിച്ചു. സോനമാർഗിലേക്കുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരികളുടെ വാഹനം റോഡിൽ നിന്ന് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ശ്രീനഗർ – ലേ ദേശീയപാതയിലാണ് അപകടമുണ്ടായത് . സോജിലാ പാസിലാണ് അപകടം.
ടാക്സി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീണാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ മരിച്ചവര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്നാണ് വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ് എന്നിവരാണ് മരിച്ച മലയാളികൾ. ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. അപകടത്തിൽ നോർക്ക ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Also Read; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളതീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News