കാര്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; അപകടം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനങ്ങളെല്ലാം ഭാഗികമായി തകര്‍ന്ന നിലയിലാണ്.

ALSO READ:  ‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ ലതാ ബസ്സ് സ്റ്റാന്റിന് സമീപം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം. തൊടുപുഴ റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് വന്ന കാര്‍ മൂവാറ്റുപുഴയില്‍ നിന്ന് വരുകയായിരുന്ന ബൈക്ക് യാത്രക്കാരനെയാണ് ആദ്യം ഇടിച്ചു തെറിപ്പിച്ചത്. തുടര്‍ന്ന് റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോറിക്ഷയിലും മറ്റ് രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചു. തുടര്‍ന്ന് സമീപത്തുള്ള ൃ കടയില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കില്ലെങ്കിലും വാഹനങ്ങളിലുണ്ടായിരുന്നവരെ പ്രാഥമിക പരിശോധനയ്ക്കായി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് റോഡരികില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ALSO READ: മധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്; പകരം അശോക് സിങ്ങ്

സംഭവത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News