വയനാട് പനമരം ക്രിസ്ത്യന്‍ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട മാരുതി കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ റിയല്‍ റിച്ച് ഹോം അപ്ലെെന്‍സ് ഷോപ്പ് തകര്‍ത്ത് വലിയ നഷ്ടം ഉണ്ടാക്കി.
ഓട്ടോറിക്ഷയില്‍ തട്ടിയാണ് കടയിലേക്ക് ഇടിച്ചു കയറിയത്. ഷോപ്പിലുണ്ടായിരുന്ന ഉപകരണങ്ങളും തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അപകടത്തിൽ ആര്‍ക്കും പരുക്കില്ല. മദ്യപിച്ച് കാർ ഓടിച്ച കാരക്കാമല സ്വദേശി അശോകന്‍ എന്നയാള്‍ക്കെതിരെ പനമരം പൊലീസ് കേസെടുത്തു. വീഡിയോ കാണാം:
Read Also: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി; നാലിന് മുഖ്യമന്ത്രി നിര്‍വഹിക്കും
അതിനിടെ, പാലക്കാട് ഒറ്റപ്പാലത്ത് ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരിക്ക് സമീപമാണ് അപകടമുണ്ടായത്. വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ഇരുചക്രവാഹനം ഓടിച്ച യുവതിക്ക് പരുക്കേറ്റു. യുവതിയെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലേക്ക് പോകുകയായിരുന്ന ബസും ഇരുചക്ര വാഹനവുമാണ് കൂട്ടിയിടിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here