തമിഴ്‌നാട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ടുമലയാളികള്‍ക്ക് ദാരുണാന്ത്യം. സഹയാത്രികരായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ALSO READ: ഇന്ത്യ- അഫ്ഗാന്‍ പോരാട്ടം; മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍

പത്തനംതിട്ട അടൂര്‍ മണ്ണടി സ്വദേശികളായ അമന്‍, സന്ദീപ് എന്നിവരാണു മരിച്ചത്.ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ച ഇരുവരും. മണ്ണടിയില്‍ നിന്ന് ബെംഗളുരുവിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. പോലുപള്ളിയില്‍ വച്ചു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയിലേക്ക് കാറ് ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കളെത്തിയതിനുശേഷം മൃതദേഹം വിട്ടുകൊടുക്കും.

ALSO READ: നടി മധുര നായിക്കിന്റെ സഹോദരിയും ഭർത്താവും ഇസ്രയേലിൽ കൊല്ലപ്പെട്ടു; കുട്ടികളുടെ കൺമുന്നിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News