തൃശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തൃശൂർ  നാട്ടികയില്‍  കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊടൈക്കനാലിൽ നിന്നും തിരിച്ചുവന്നിരുന്ന മലപ്പുറം തിരൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂർ അശ്വിനി ആശുപത്രിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്താണ് അപകടം. ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു.

മരിച്ചവരുടെ  മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും , ഗുരുതര പരിക്കേറ്റ് മലപ്പുറം അനസ് (24) മുഹമ്മദ് ബിലാൽ (23) ഷിഹാസ് (24) എന്നിവരെ തൃശൂർ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്തത്. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News