തൃശൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

തൃശൂർ ദേശമംഗലം ആറങ്ങോട്ടുകരയിൽ വാഹനാപകടത്തിൽ പെട്ട രണ്ടു സ്ത്രീകളിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് മേഴത്തൂർ കോടനാട് സ്വദേശി തുമ്പ പറമ്പിൽ വീട്ടിൽ മണികണ്ഠന്റെ ഭാര്യ രാധയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വസന്ത ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Also read:ആലപ്പുഴയിൽ ഒന്നരവയസുകാരൻ വീടിന് മുന്നിലെ തോട്ടിൽ മുങ്ങി മരിച്ചു

വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്നു രണ്ടു പേരും. ഇതിനിടെ പിറകിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്ത്രീകളെ ഇടിച്ച ശേഷം അടുത്തുള്ള ഇലക്ടിക് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാധ മരണമടയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News