പന്തളം മാവേലിക്കര റോഡിൽ വാഹനാപകടം; വയോധിക മരിച്ചു

പന്തളം മാവേലിക്കര റോഡിൽ പന്തളം മുട്ടാർ ജംഗ്ഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. മുടയൂർക്കോണം തുണ്ടത്തിൽ ബഥേൽ ഭവനിൽ ടി എം ശാമുവലിൻ്റെ ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്.

ALSO READ: നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ്: അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി വീണ ജോര്‍ജ്

മുട്ടാർ ജംക്ഷനിൽ വെച്ച് ഇൻ്റെർ സ്റ്റേറ്റ് ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ആണ് അപകടം ഉണ്ടായത്.ഉച്ചക്ക് 2 മണിയോടാണ് അപകടം ഉണ്ടായത്. ഇരു വാഹനങ്ങളും പന്തളം ഭാഗത്തേക്ക് വരുകയായിരുന്നു.ആക്ടീവയിൽ വത്സമ്മയും മകനും ആണ് യാത്ര ചെയ്തത്.മകന് കാര്യമായ പരിക്കുകൾ ഒന്നും ഇല്ല.മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപതിയിൽ ആണ്.

ALSO READ: തമിഴ് സ്‌റ്റൈലില്‍ സിംപിളായി തയ്യാറാക്കാം കിടിലന്‍ തൈര് വട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News