പൊന്മുടിയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു; അപകടം ഇരുപത്തിരണ്ടാം വളവിൽ

തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്. നാലുപേരടങ്ങുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്.

ALSO READ: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച സാമ്പത്തിക ബാധ്യത

ബ്രേക്ക് നഷ്ടപ്പെട്ട കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.
മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്.

കൊല്ലം അഞ്ചൽ സ്വദേശികളായ നവ്‌ജ്യോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: മണിപ്പൂരില്‍ തകര്‍ക്കപ്പെട്ടത് 249 പള്ളികള്‍, കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയം: മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News