താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വാഹനാപകടം. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്.

READ ALSO:കനത്ത മഴ; പത്തനംതിട്ടയില്‍ മലയോര യാത്രയ്ക്ക് നിയന്ത്രണം

കാറില്‍ ഏഴുപേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇവരില്‍ കുട്ടികളുണ്ടെന്നും സൂചനയുണ്ട്. കാറില്‍ നിന്ന് മൂന്ന് പേരെ പുറത്തെടുത്തു. വയനാട് മുട്ടില്‍ പരിയാരം വീട്ടില്‍ മരക്കാരും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.

കാര്‍ ഒരു മരത്തില്‍ തങ്ങി നില്‍ക്കുകയാണ്. ഇതിന് മുകളിലേക്ക് ഒരു മരവും വീണിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

READ ALSO:വോട്ടര്‍ പട്ടിക; സൂക്ഷ്മ പരിശോധന നടത്താന്‍ അവസരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News