തൃശൂരില്‍ വ്യത്യസ്ത അപകടങ്ങളിലായി 3 മരണം

തൃശൂര്‍ കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങല്‍ വീട്ടില്‍ ഹാരിസ് (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്.

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയില്‍ ആറാംകല്ലില്‍ ബൈക്ക് അപകടത്തിലായിരുന്നു വിഷ്ണു മരിച്ചത്. ബൈക്ക് ഡിവൈഡറില്‍ തട്ടി വീണായിരുന്നു അപകടം.

READ ALSO:സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ ടെമ്പോ ട്രാവലര്‍ ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു. താമരശ്ശേരി അമ്പായത്തോടിന് സമീപമാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് തലയ്ക്കും മുഖത്തിനുമായി സാരമായി പരുക്കേറ്റു.

READ ALSO:നിപ പരിശോധനയില്‍ നെഗറ്റീവ് ഫലങ്ങള്‍ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News