നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം. അപകടത്തിൽ കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്.

ALSO READ:പുള്ളിപ്പുലി നടുറോഡില്‍ ചത്ത നിലയില്‍ കണ്ടെത്തി

കാരേറ്റ് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറിയത്.കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല .പരുക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടികൾ സ്വീകരിച്ചു വരികയാണ്.

ALSO READ: ആർഎസ്‌എസുകാർ കിണറ്റിലെ തവളകൾ, ഭയപ്പെടുത്താമെന്ന് കരുതണ്ട, ഇന്നലെ മുളച്ച വെറും തകരയല്ല ഞാൻ; നടി ഗായത്രി വർഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News