ടയറില്ലാത്ത കാറിൽ ചീറിപ്പാഞ്ഞു, പത്തോളം വാഹനങ്ങളിൽ ഇടിച്ചു; ലഹരിയിൽ യുവാവിന്റെ അപായ യാത്ര

ലഹരിയിൽ ടയർ പോലും ഇല്ലാതെ കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്ത യുവാവിനെ പിടികൂടി. ചേർത്തലയിലാണ് സംഭവം. അരൂക്കുറ്റി റൂട്ടിൽ പൂച്ചാക്കൽ മുതലായിരുന്നു യുവാവിന്റെ അപായ യാത്ര. നിരവധി വാഹനങ്ങൾ ഇടിച്ച് വീഴ്ത്തിയ കാർ വാരനാട് വെച്ചാണ് പോലീസും ഫയർ ഫോഴ്സും ചേർന്ന് പിടികൂടിയത്. ചീറി പായുന്നതിനായിൽ പത്തോളം വാഹനങ്ങളിൽ ഇടിച്ചു. പോലീസ് പിന്നാലെ പാഞ്ഞു. വാരനാട് മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു കാർ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിലാണ്.

Also Read; ഭാര്യയെ വിധവയാക്കി ഹണി ട്രാപ്, ആറ് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News