കോട്ടയം ഇല്ലിക്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം ഇല്ലിക്കലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. അപകടത്തില്‍പ്പെട്ട കാറോടിച്ചിരുന്ന തിരുവാര്‍പ്പ് സ്വദേശിയെ നെഞ്ചു വേദയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ആലപ്പുഴ മാരാരിക്കുളം കണ്ടംപടവത്ത് വെളി വീട്ടില്‍ മത്തായിയുടെ മകന്‍ ജോയി (62) , ഓട്ടോറിക്ഷയിലെ യാത്രക്കാരന്‍ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പില്‍ മണിയന്‍ (73) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

Also Read: പത്തനംതിട്ടയില്‍ പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ നടപടികള്‍ ആരംഭിച്ചു

കാറോടിച്ചിരുന്ന തിരുവാര്‍പ്പ് ദ്വാരകാമയി വീട്ടില്‍ ബാബുവിനെ നെഞ്ചു വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെ കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലിനു സമീപം പാറപ്പാടത്തേയ്ക്കുള്ള റോഡിനു സമീപത്തായാണ് അപകടം ഉണ്ടായത്. ചേര്‍ത്തലയില്‍ നിന്നും ഇല്ലിക്കല്‍ പ്രദേശത്തെ ഒരു വീട്ടില്‍ മരണാനന്തര ചടങ്ങുകളിലേയ്ക്കു ഭക്ഷണവുമായാണ് രണ്ടു പേരും ഓട്ടോറിക്ഷയില്‍ എത്തിയത്. ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിന്റെ ഭാഗത്ത് വച്ച് എതിര്‍ ദിശയില്‍ നിന്നും വരി തെറ്റിച്ചെത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News