കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

തിരുവല്ല എം സി റോഡിലെ പെരുംതുരുത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പെരുംതുരുത്തി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം ആയിരുന്നു അപകടം.

Also Read: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വഴിയോര കച്ചവടക്കാരന്‍ ഗുരുതര പരുക്ക്

കാര്‍ യാത്രികര്‍ ആയിരുന്ന പടിഞ്ഞാറ്റോതറ വെല്യാടത്ത് ബെന്നി(52), ഭാര്യ സിബി(48), മകന്‍ ആല്‍വിന്‍(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിരക്ഷാസേനയടക്കം സ്ഥലത്ത് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News