കോട്ടയം കുമാരനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

എം സി റോഡിൽ കോട്ടയം കുമാരനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ കെട്ടിടത്തിലേയ്ക്കു പാഞ്ഞു കയറി. അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റില്ല. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ലോറിയും എതിർ ദിശയിൽ നിന്നും എത്തിയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Also Read: വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം വിജയിച്ചത് നിങ്ങളുടെ ട്രക്കുകളും ഡ്രൈവര്‍മാരും ഞങ്ങളെ സഹായിച്ചതുകൊണ്ട്; ദൗത്യസേനാ തലവന്‍ ലഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി

കാറിന്റെ മുൻ ഭാഗം പൂർണമായും അപകടത്തിൽ തകർന്നു. ഇതിൽ ഒരു സ്ത്രീയ്ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. കാറോടിച്ചയാൾ ഉറങ്ങിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News