കോയമ്പത്തൂർ ഉക്കടം കാർബോംബ് സ്ഫോടനം; പ്രതിക്ക് കേരളത്തിൽ നിന്ന്‌ ആയുധപരിശീലനം ലഭിച്ചതായി എൻഐഎ

കോയമ്പത്തൂർ ഉക്കടം കാർ ബോംബ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു ദിവസം മുമ്പ് അറസ്റ്റിലായ ഉക്കടം ജി.എം.നഗർ സ്വദേശി മുഹമ്മദ് ഇദ്രിസിന് കേരളത്തിൽനിന്ന്‌ ആയുധപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ജമീഷ മുബീന്റെ അടുത്തസുഹൃത്തായ മുഹമ്മദ് ഇദ്രിസ് ബോംബുനിർമാണത്തിൽ വിദഗ്ധനെന്നും എൻ.ഐ.എ പറഞ്ഞു. മുഹമ്മദ് ഇദ്രിസിന്റെ മൊബൈൽ ഫോണിൽ നിന്നും സുഹൃത്തുക്കളെ സംബന്ധിച്ച അന്വേഷണത്തിൽ നിന്നുമാണ് വിവരങ്ങൾ ലഭ്യമായത്. ഉക്കടം കാർസ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ ജമീഷ മുബീനൊപ്പം മുഴുവൻ സമയവും മുഹമ്മദ് ഇദ്രിസ് പങ്കെടുത്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. കേസിൽ നേരത്തേ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് ഇദ്രിസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു.

also read; മണിപ്പൂരിൽ വൻ റാലി പ്രഖ്യാപിച്ച് നാഗാ സംഘടനകൾ; പിന്തുണ പ്രഖ്യാപിച്ച് കുകി

കുറഞ്ഞ സമയം കൊണ്ട് എങ്ങനെ ബോംബുനിർമിക്കാമെന്നത് സംബന്ധിച്ച വിവരങ്ങൾ മുഹമ്മദ് ഇദ്രിസിന്റെ മൊബൈൽഫോണിൽനിന്ന്‌ അന്വേഷണസംഘത്തിന് ലഭിച്ചു. ഉക്കടം ചാവേർ സ്ഫോടനം ആസൂത്രണം ചെയ്യാൻ നിരവധിപേർ സാമ്പത്തികസഹായം നൽകിയതായും എൻഐഎ കണ്ടെത്തി. അറസ്റ്റിന് തൊട്ടുമുമ്പ് മുഹമ്മദ് ഇദ്രിസ് തന്റെ പ്രധാനപ്പെട്ട ചില സുഹൃത്തുക്കളെ കണ്ടിരുന്നതായും എൻ.ഐ. എ.ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.

ഇതുവരെ കേസിൽ 12 പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 23 നാണ് കോയമ്പത്തൂർ കോട്ട സംഗമേശ്വര ക്ഷേത്രത്തിന് സമീപം സ്‌ഫോടനം ഉണ്ടായത്. കേസിൽ ആദ്യഘട്ട കുറ്റപത്രം ഏപ്രിൽ 20-ന് സമർപ്പിച്ചിരുന്നു. അന്ന് ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. പിന്നീട് ജൂൺ രണ്ടിന് അഞ്ചുപേരെക്കൂടി പ്രതിചേർത്ത് അധിക കുറ്റപത്രം നൽകി. കേസിൽ മറ്റുചിലർക്കൂടി എൻ.ഐ.എ.യുടെ നിരീക്ഷണത്തിലാണ്.

also read; ബിൽക്കിസ്‌ ബാനു കേസ്‌; പ്രതികളെ മാലയിട്ട്‌ സ്വീകരിച്ചു; 
ന്യായീകരിച്ച്‌ കേന്ദ്ര സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News