തൃശ്ശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂർ ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം.

വൈകീട്ട് 7.15നു പഴുന്നാന ചൂണ്ടൽ റോഡിൽ വച്ചാണ് കാർ കത്തിയത്. പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള ​ഹ്യുണ്ടായ് ഇയോൾ കാറാണ് കത്തി നശിച്ചത്. ഷെൽജിയും മകനും സഹോദരന്റെ മക്കളുമായിരുന്നു കാറിൽ.

also read; ജമ്മുകശ്മീരിൽ സ്ഫോടനം; 3 പേർ മരിച്ചു, 11 പേർക്ക് പരുക്ക്

ഓടിക്കൊണ്ടിരിക്കെ മുൻ വശത്തു നിന്നാണ് തീ ഉയർന്നത്. ഇതു കണ്ടു കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ള കാർ പൂർണമായി കത്തി നശിച്ചു. കുന്നംകുളത്തു നിന്നു അ​ഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു.

also read; സ്പെഷ്യൽ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News