വടകരയില്‍ കാറിന് തീ പിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് വടകര മുക്കാളിയില്‍ കാറിന് തീ പിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 2.15 ഓടെയാണ് സംഭവം. കാറിന്റ ഉള്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. തീപിടുത്തത്തില്‍ പരിക്കേറ്റ എരവട്ടൂര്‍ സ്വദേശി ബിജുവിനെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Also Read:  ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ യുഎസ്സിന്റെയും ബ്രിട്ടന്റെയും സൈനിക ആക്രമണം

തീപിടിത്തത്തെ തുടര്‍ന്ന് കാറിന്റെ ഉള്‍ഭാഗവും ഗ്ലാസും കത്തി നശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News