കാറിന് തീപിടിച്ചു; ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ യാത്രയ്ക്കിടെ കാറിന് തീപിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. നോയിഡയിലെ സെക്ടര്‍ 119ല്‍ ശനിയാഴ്ട പുലര്‍ച്ചെയായിരുന്നു അപകടം. സെക്ടര്‍ 53ല്‍ താമസിക്കുന്ന വിജയ് (27), അനസ് (27) എന്നിവരാണ് മരിച്ചത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന യുവാക്കളാണ് മരിച്ചത്. തീപിടിച്ചപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നു. കാറിലെ എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

also read: ‘നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ.. ഞങ്ങൾ കൂടെയുണ്ട്’, ജനങ്ങളുടെ ഈ സന്ദേശമാണ് നവകേരള സദസിന്റെ വിജയമെന്ന് മുഖ്യമന്ത്രി

ഒരു ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റിന് സമീപം രാവിലെ 6.08ന് കാര്‍ നിര്‍ത്തുന്നത് സിസിടിവി ക്യാമറയില്‍ കാണാം. ഏതാനും മിനിറ്റുകള്‍ അങ്ങനെ നിന്ന ശേഷം കാറിന് പെട്ടെന്ന് തീപിടിക്കുന്നു. തണുപ്പ് കാലം കൂടി ആയതിനാല്‍ പുലര്‍ച്ചെ റോഡില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെ 6.25ഓടെ കാറിന് തീപിടിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ള ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി ഗാര്‍ഡാണ് ഫയര്‍ ഫോഴ്‌സിനെ വിളിച്ചത്. ഫയര്‍ ഫോഴ്‌സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ കാറില്‍ ഉണ്ടായിരുന്നവര്‍ മരിച്ചിരുന്നു.

also read: ഭാര്യയ്ക്ക് ഓണ്‍ലൈന്‍ ഫ്രണ്ട്‌സ്; ഭാര്യയുടെ കഴുത്തറുത്ത് ഭര്‍ത്താവ്

കാറോടിച്ചിരുന്ന വിജയ് സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. അനസ് ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News