മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി നവാസ്(40), മകന്‍ യാസീന്‍(5) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി.

ALSO READ:നിപ; 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.

ALSO READ:അങ്കോള അപകടം; കർണാടക സർക്കാർ ജീവന് ഒരു വിലയും നൽകുന്നില്ല, രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിൽ: ആരോപണവുമായി അർജുന്റെ സഹോദരി ഭർത്താവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News