17-കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത് പെൺകുട്ടികളുടെ നേരെ; നടുക്കുന്ന അപകടം

Accident Indore

പതിനേഴുകാരന്‍ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. മധ്യപ്രദേശിലെ ഇൻഡോറിലാണ് തിങ്കളാഴ്ച വൈകുന്നേരം നടുക്കുന്ന അപകടം സംഭവിച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടിന് മുന്നില്‍ രംഗോലി ഒരുക്കുന്ന പെൺകുട്ടികളുടെ നേർക്കാണ് കാർ പാഞ്ഞുകയറിയത്.

നവ്യാ പ്രജാപത് (14) പ്രിയാൻശി പ്രജാപത് (21) എന്നിവരെ ​ഗുരുതര പരുക്കൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റോഡരികിലുള്ള വീട്ടുമുറ്റത്ത് രംഗോലി ഇട്ടുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടികൾ. നിയന്ത്രണം വിട്ട കാർ ഇവർക്കു നേരെ പാഞ്ഞു കയറിയതിനു ശേഷം സമീപത്തെ സ്‌കൂട്ടറുകളിലും കെട്ടിടത്തിലും ഇടിച്ചാണ് നിന്നത്.

Also Read: വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

കാറോടിച്ചിരുന്ന 17-കാരന്‍ അപകടമുണ്ടായതിന് പിന്നാലെ വാഹനത്തില്‍നിന്നിറങ്ങി ഓടിരക്ഷപ്പെട്ടു. വാഹനത്തിലടിയിൽ കുടുങ്ങിയ പെണ്‍കുട്ടികളെ നാട്ടുകാരാണ് പുറത്തെടുത്തതും ആശുപത്രിയില്‍ എത്തിച്ചതും. കാറോടിച്ച 17-കാരനെ കസ്റ്റഡിയിലടുത്തിട്ടുണ്ടെന്നും ഒരു സുഹൃത്തിനൊപ്പമാണ് ഇയാൾ കാറുമായി നിരത്തിലിറങ്ങിയതെന്നും പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളുടെ വയസ് ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിലാണ് പൊലീസെന്നും ഡെപ്യൂട്ടി കമ്മീഷണർ വിനോദ് കുമാർ മീന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News