അമിത വേഗം; തൃശൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു

തൃശൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ഇരിങ്ങാലക്കുട തേലപ്പിള്ളി സ്വദേശി നിജോ ആണ് മരിച്ചത്. കരുവന്നൂർ ചെറിയ പാലത്തിൽ വെച്ചായിരുന്നു അപകടം. റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിതവേഗതയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് വീണ്ടും സ്വകാര്യ ബസ്സ് കാറുമായി കൂട്ടിയിടിച്ചത്.

ALSO READ: സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി, നടൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്ന ദേവമാത എന്ന സ്വകാര്യ ബസ് കാറിൽ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയും ചേർപ്പ് പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News