വാഹനപ്രേമികള്‍ കൊതിക്കുന്ന ആ കിടിലന്‍ നമ്പരിനായി നിരഞ്ജന നല്‍കിയത് 7.85 ലക്ഷം; ലേലത്തില്‍ പൃഥ്വിരാജിനെയും കടത്തിവെട്ടിയ കഥ ഇങ്ങനെ

വാഹനപ്രേമികള്‍ കൊതിക്കുന്ന ആ കിടിലന്‍ നമ്പരിനായി നിരഞ്ജന നല്‍കിയത് 7.85 ലക്ഷം രൂപയാണ്. 7.85 ലക്ഷം രൂപയ്ക്കാണ് നമ്പര്‍ ലേലത്തിലൂടെ തിരുവല്ല സ്വദേശിനിയും നടുവത്ര ട്രേഡേഴ്സ് ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര സ്വന്തമാക്കിയത്. ഫാന്‍സി നമ്പര്‍ ലേലത്തില്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണിത്.

മുന്‍പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷമായിരുന്നു. 7777 സ്വന്തമാക്കാനായി പൃഥ്വിരാജിനെ കടത്തിവെട്ടിയിരിക്കുകയാണ് നിരഞ്ജന.

Also Read : ‘ട്രെയിന്‍ യാത്രയ്ക്കിടെ സിനിമ ആസ്വദിക്കുന്നയാള്‍’; ടൊവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്, പ്രതികരണവുമായി സംവിധായകന്‍

ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ നിരഞ്ജന നേടിയത്. 1.78 കോടി രൂപയ്ക്കാണ് ലാന്‍ഡ്റോവര്‍ ഡിഫന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു ലേലം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News