കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണു

കാസർകോട് കുറ്റിക്കോലിൽ കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ റാഷിദ് തസ്രീഫ് എന്നിവരെ നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. കനത്ത മഴയിൽ പള്ളഞ്ചി പുഴയിൽ നിന്ന് വെള്ളം കയറി മൂടിയ പാലത്തിലൂടെ കർണാടക പുത്തൂരേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കാർ ഒഴുക്കിൽപ്പെട്ടതോടെ ഇരുവരും വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

also read: ഹേ റാമിലെ ഷാരൂഖിന്റെ ‘പ്രതിഫലം’ കേട്ട് അമ്പരന്ന് സിനിമാലോകം

അതേസമയം ഇന്നലെ രാത്രി മുതൽ ചെയ്ത മഴയിൽ മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറി.ശ്രീകോവിലിന്റെ പടിക്കെട്ട് വരെ വെള്ളമെത്തി. ക്ഷേത്രത്തിന്റെ സമീപത്തെ കടകളിലും വെള്ളം കയറി. ദേശീയപാതയിൽ ബേവിഞ്ചയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ പട്ലയിൽ പത്തിലേറെ വീടുകളിൽ വെള്ളം കയറി. ആളുകളെ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തോണിയിലും റെസ്ക്യൂ ബോട്ടിലുമാണ് മാറ്റിയത്.

also read: ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; ഉത്തരവിറക്കി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News