ഏപ്രിൽ മാസത്തിൽ വിപണി കീഴടക്കാൻ എത്തുന്ന കാറുകൾ

2024 ഏപ്രിൽ മാസത്തിൽ കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. വിവിധ കമ്പനികളുടെ 4കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

XUV300 ഫെയ്‌സ്‌ലിഫ്റ്റ്

മഹീന്ദ്രയുടെ എസ്‌യുവിയായ XUV300 പുതിയ രൂപത്തിൽ ഏപ്രിൽ മാസത്തിൽ വിപണിയിലെത്തുമെന്നാണ് വിവരം. പഴയ മോഡലിന്റെ ബുക്കിംഗ് കമ്പനി നിർത്തിവെച്ചിരിക്കുകയാണ്. ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം മാറ്റങ്ങളുമായി എത്തുന്ന മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ യൂണിറ്റുകൾ, മുൻവശത്ത് പുതുക്കിയ ഗ്രില്ലും ബമ്പറും, പിന്നിൽ പുതിയ എൽഇഡി ടെയിൽലൈറ്റ്, പുതിയ അലോയ് ഡിസൈൻ എന്നിവയെല്ലാം കോംപാക്‌ട് എസ്‌യുവിയിലുണ്ടാവുമെന്ന് പുറത്തുവന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്.

ആൾട്രോസ് റേസർ

ഒരു വർഷം മുമ്പ് ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ ആൾട്രോസ് റേസർ ഏപ്രിൽ മാസമാണ് പുറത്തിറങ്ങുന്നത്. സ്റ്റാൻഡേർഡ് പ്രീമിയം ഹാച്ച്ബാക്കിൻ്റെയും ഐ-ടർബോ പതിപ്പിൻ്റെയും കൂടുതൽ ശക്തമായ പതിപ്പാണിത്. 120 bhp പവറിൽ പരമാവധി 170 Nm torque വരെ സൃഷ്ടിക്കാൻ കഴിയുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ .

സൂപ്പർബ്

വീണ്ടും ഇന്ത്യയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സ്കോഡ സൂപ്പർബ് സെഡാൻ. വാഹനം ഏപ്രിൽ മൂന്നിന് വിപണിയിലേക്ക് എത്തും. 189 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് സൂപ്പർബിന്റെ രണ്ടാം വരവ്.മുമ്പ് 34.19 മുതൽ 37.29 ലക്ഷം രൂപ വരെയാണ് സ്‌കോഡ സൂപ്പർബിന് വില വരുന്നത്. ഫീച്ചറുകൾ കൂടുതലായ സൂപ്പർബ് ഏകദേശം 43 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയുണ്ടാവുമെന്നാണ് സൂചന.

സ്വിഫ്റ്റ്

മാരുതി സുസുക്കി സ്വിഫ്റ്റ് അതിൻ്റെ നാലാം തലമുറ അവതാരത്തിൽ ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. പുതിയ ഡിസൈൻ, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുത്തൻ ഫീച്ചറുകൾ, നവീകരിച്ച എഞ്ചിൻ എന്നിവയോടെയാണ് പുതിയ സ്വിഫ്റ്റ് എത്തുക.ഇന്ത്യയിൽ 82 bhp കരുത്തിൽ 112 Nm torque ഉത്പാദിപ്പിക്കുന്ന പുതിയ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ആയിരിക്കും മാരുതി സ്വിഫ്റ്റിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News