ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു

ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തോട്ടിലേക്ക് വീണ ഉടൻ പുറത്തേക്ക് ചാടി യാത്രക്കാർ രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. കാർ പുറത്തെടുക്കാനുള്ള ശ്രമം തുടർകയാണ്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. കുറുപ്പന്തറയിൽ വച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.

Also Read: ഹെലികോപ്ടറിന്റെ സാങ്കേതിക തകരാർ; തുറസ്സായ സ്ഥലത്ത് അതിസാഹസിക എമർജൻസി ലാൻഡിംഗ് നടത്തി പൈലറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News