‘ലാലേട്ടാ’ എന്ന നമ്പര്‍ പ്ലേറ്റുള്ള കാർ; ഉടമസ്ഥനെ നേരിൽ കണ്ട് മോഹൻലാൽ

നടൻ മോഹൻലാൽ തന്റെ പേരിൽ നമ്പർ പ്ലേറ്റുള്ള കാറുകളുള്ള കെ. ജിജിനെ നേരിൽ കാണാൻ എത്തി. അമേരിക്കയിലെ സാന്റാ ഫെയിൽ എമ്പുരാന്റെ ചിത്രീകരണത്തിനായി എത്തിയപ്പോഴാണ് മോഹൻലാൽ ജിജിനെ നേരിൽ കാണാൻ എത്തിയത്. ഏറെക്കാലമായി കൊളറാഡോവിൽ എൻജിനീയറായ തൃശൂർ സ്വദേശി ജിജിൻ ഉപയോഗിക്കുന്നത് ലാലേട്ടാ എന്ന നമ്പർ പ്ലേറ്റുള്ള കാറാണ്.

Also read:‘ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും, തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരിയും’: പന്ന്യൻ രവീന്ദ്രൻ

തിരഞ്ഞെടുത്ത അക്ഷരങ്ങൾ മാത്രമുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാൻ അമേരിക്കയിൽ ഇതുപോലെ നിയമം അനുവദിക്കുന്നുണ്ട്. ഹോട്ടലിലെത്തിയ ജിജിന്റെ കാർ കാണാനായി മോഹൻലാൽ എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു. നിലവിൽ അമേരിക്കയിൽ മോഹൻലാലിന്റെ പേരിൽ പത്തോളം കാറുകൾ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News