ശക്തമായ ഒഴുക്കിനെ തുടർന്ന് പുഴയ്ക്കു സമീപം നിർത്തിയിട്ട കാർ അപകടത്തിൽപ്പെട്ടു

ശക്തമായ ഒഴുക്കിനെ തുടർന്ന് പുഴയ്ക്കു സമീപം നിർത്തിയിട്ട കാർ അപകടത്തിൽപ്പെട്ടു. ഹരിയാനയിലാണ് സംഭവം. കാറിനകത്തുണ്ടായിരുന്ന സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തി. അമ്മയുമൊത്ത് കാറിൽ ഖടക് മൻഗോളിൽ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിർത്തിയിട്ടത്. പുഴയിൽ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയർന്നതോടെ വാഹനം ഒഴുകിപ്പോയി.

അതിസാഹസികമായി യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രെയിനുപയോഗിച്ച് വാഹനം ഉയർത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ രാത്രി മുതൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും കാലവർഷം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു.

also read; ഏകീകൃത കുര്‍ബാന;എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം ശക്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News