ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍ യാത്രികന് അത്ഭുത രക്ഷപെടല്‍

ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍ യാത്രികന് അത്ഭുത രക്ഷപെടല്‍. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ തടിലോറിയ്ക്കടിയില്‍ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

READ ALSO:പരസ്പര മത്സരത്തിന്റെ കുത്തൊഴുക്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതായിപ്പോവുന്നത് നല്ലതല്ല: മുരളി തുമ്മാരുകുടി

നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ജെസിബിയുടെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് കയര്‍പൊട്ടിച്ച് തടികള്‍ എടുത്ത് മാറ്റി ലോറി ഉയര്‍ത്തുകയും കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്.

ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി.

READ ALSO:ഒരു നാടിന്റെയാകെ ശബ്ദങ്ങളാണ് നവകേരള സദസില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News