കാറുകളുടെ വില കൂടൂം, ജനുവരി മുതല്‍ വര്‍ധനവ്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ജനുവരി മാസം മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഇവര്‍ക്ക് പുറമെ, മറ്റൊരു ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയും പുതുവര്‍ഷത്തില്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്നാണ് സൂചനകള്‍. എത്ര ശതമാനമാണ് വര്‍ധിപ്പിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

ALSO READതൃശൂരിൽ സുരേഷ് ഗോപിയുടെ പരിപാടിക്കിടയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

കഴിഞ്ഞ ദിവസങ്ങളില്‍ ആഡംബര വാഹനങ്ങളും വില വര്‍ധിപ്പിക്കുന്നതിനുള്ള അറിയിപ്പ് നല്‍കിയിരുന്നു. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യ വില വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനനിരയിലെ എല്ലാ മോഡലുകളുടെയും വില രണ്ട് ശതമാനം ഉയരുമെന്നാണ് ഔഡി അറിയിച്ചിരിക്കുന്നത്. മറ്റ് ആഡംബര വാഹന നിര്‍മാതാക്കള്‍ ഇതുവരെയും വില വര്‍ധനവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ALSO READഗവർണർ ശ്രമിക്കുന്നത് കേരളത്തെ അവഹേളിക്കാൻ: മുഖ്യമന്ത്രി

വിപണിയില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പം, വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളുടെ വിലയില്‍ ഉണ്ടായിട്ടുള്ള വര്‍ധനവ് എന്നിവ വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരാക്കുകയാണെന്നാണ് എല്ലാ വാഹന നിര്‍മാതാക്കളും അറിയിച്ചിരിക്കുന്നത്. എന്നാല്‍, വില വര്‍ധനവിന്റെ തോത് കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. എല്ലാ മോഡലുകള്‍ക്കും ചെറിയ വില വര്‍ധനവ് വരുത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News