കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

തൃശൂർ കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം, കാർ കല്ലുകൊണ്ട് അടിച്ചു തകർത്തു. ദേശീയപാത 66-ൽ കൊടുങ്ങല്ലൂരിൽ ചന്തപ്പുരക്ക് സമീപം ഞായറാ‍ഴ്ച വൈകീട്ടായിരുന്നു സംഭവം.
വടക്ക് ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന രണ്ട് കാറുകളിലൊന്നിന് നേരെയായിരുന്നു അക്രമം.

തൃപ്രയാറിൽ വെച്ച് നേരത്തെ രണ്ട് കാർ യാത്രക്കാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊടുങ്ങല്ലൂരിലുണ്ടായ അക്രമം.
ഫിയറ്റ് പുന്തോ കാറിലെത്തിയവർ മാരുതി റിറ്റ്സ് കാറിൻ്റെ ചില്ലുകൾ കരിങ്കല്ലുകൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.

ALSO READ: നിണമണിഞ്ഞ യാത്രകൾ – ഡോ. ജോൺ ബ്രിട്ടാസ് എം പി എഴുതുന്നു

സംഭവം നടന്നയുടനെ രണ്ട് കാറുകളും സ്ഥലം വിട്ടെങ്കിലും റിറ്റ്സ് കാർ അടിച്ചു തകർത്തവർ സഞ്ചരിച്ച കാർ മതിലകത്ത് വെച്ച് അപകടത്തിൽപ്പെട്ടു. തുടർന്ന് കാർ ഓടിച്ചിരുന്ന പത്താഴക്കാട് സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശികളായ എട്ടു പേർക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ALSO READ: “ഒരേ ഒരു രാജാവ്”; വൈറലായി ലാലേട്ടന്റെ കിടിലന്‍ ചിത്രങ്ങള്‍; കമന്റുകളുമായി ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News