യുവതി ഓടിച്ച സ്കൂട്ടറിനുമേല്‍ കാര്‍ പാഞ്ഞു കയറി; യുവതി ഗുരുതരാവസ്ഥയിൽ

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനുമേല്‍ കാര്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. യുവതിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഹരിയാനയിലെ ഫത്തേഹാബാദിലാണ് സംഭവം.

യുവതി ഓടിച്ച സ്കൂട്ടറിനെ കാർ ഇടിച്ചു വീഴ്ത്തുന്ന രംഗം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. യുവതിയെ ഇടിച്ചിട്ട ശേഷം കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സാരമായി പരുക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്. സമീപവാസികളാണ് പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്.

also read :ആലുവയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, ഒരാളെക്കൂടി പ്രതിചേര്‍ത്തു

യൂ ടേണ്‍ എടുക്കുന്നതിനിടെയാണ് സ്കൂട്ടറിനെ എതിരെ വന്ന കാര്‍ ഇടിച്ചിട്ടത്. പിന്നാലെ കാര്‍ ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു. ഓടിപ്പോയ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

also read :മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും സൈബര്‍ അക്രമം നടത്തിയും വസ്തുതകള്‍ മറച്ചുവയ്ക്കാനാവില്ല’; കോണ്‍ഗ്രസ് ഐടി സെല്ലിനെതിരെ തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration