ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ മങ്കൊമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. തീ ആളിപടരുന്നതിനു മുമ്പായി വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. നെടുമുടി ചെറുകാട് കേശവ സദനത്തില്‍ കെ എ രമേശന്റെ കാറാണ് കത്തിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെ മങ്കൊമ്പ് പാര്‍ട്ടി ഓഫീസിന് സമീപത്താണ് അപകടം.

ALSO READ:വീടുപൂട്ടി യാത്ര പോകുന്നവര്‍ പോല്‍-ആപ്പിലൂടെ വിവരമറിയിച്ചാല്‍ പ്രത്യേക പൊലീസ് നിരീക്ഷണം

നെടുമുടിയില്‍ നിന്ന് മങ്കൊമ്പിലേക്ക് പോയി തിരികെ വരും വഴിയാണ് അപകടമുണ്ടായത്. കാറിന്റെ പുറകില്‍ നിന്നു പുക ഉയരുന്നതു കണ്ട് കാര്‍ നിര്‍ത്തി പുറത്ത് ഇറങ്ങിയപ്പോഴേക്കു തീ ആളി പടരുകയായിരുന്നു. ഉടന്‍ സമീപത്തെ ബൈക്ക് വര്‍ക്‌ഷോപ്പിലെ ജീവനക്കാര്‍ എത്തി തീ അണയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ആലപ്പുഴയില്‍ നിന്നു ചങ്ങനാശേരിയില്‍ നിന്നും, അഗ്‌നിരക്ഷാ സേന പ്രവര്‍ത്തകര്‍ എത്തിയാണു തീ അണച്ചത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. 2007 രജിസ്‌ട്രേഷനിലുള്ള മാരുതി 800 കാറാണ് കത്തിയത്.

ALSO READ:കഴക്കൂട്ടത്ത് ടിപ്പര്‍ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News