കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഒരാള്‍ മരിച്ചു

ഇടുക്കി കുമളി കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി സ്പ്രിങ് വാലിയിലാണ് സംഭവം ഉണ്ടായത്. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.KL 37 B 1325 നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

ALSO READ:‘മഴക്കെടുതി; കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്രസഹായം അടിയന്തരമായി പ്രഖ്യാപിക്കണം’ കെ രാധാകൃഷ്ണൻ എംപി

കാര്‍ ഓടിച്ചിരുന്നയാള്‍ ഡോര്‍ തുറന്ന് തുറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ശരീരം മുഴുവന്‍ വേഗത്തില്‍ തീപടരുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. പീരുമേട്ടില്‍നിന്നും അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News