വാഹനമോഷണത്തിന് ‘രാസായുധം’ പ്രയോഗിച്ച് മോഷ്ടാക്കൾ. പരമ്പരാഗത രീതിയില്‍ ഡോര്‍ ലോക്ക് തകര്‍ത്ത് അകത്ത് കടക്കുന്നത് മുതല്‍ താക്കോലില്ലാത്ത മോഷണം വരെ നിരവധി മാര്‍ഗങ്ങള്‍ കള്ളന്‍മാര്‍ അവലംബിക്കാറുണ്ട്. അടുത്ത കാലത്തായി ഓട്ടോ പാര്‍ട്സുകളുടെ ഡിമാന്‍ഡ് വര്‍ധിച്ച കാരണം മോഷണവും പെരുകിയതായാണ് റിപ്പോര്‍ട്ടുകള്‍. ‘രാസായുധം’ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് തകർത്ത് മോഷണം നടത്തുന്ന ഒരു സംഘത്തിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Also Read: ഒഴിവുസമയം കണ്ടെത്തി തിരുവാതിര പഠിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ; അരങ്ങേറ്റം വൈറലായി
റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് അതിനകത്തെ സാധനങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിലാണ് സംഭവം. കെമിക്കല്‍ പൊടി വിതറിയാല്‍ കാറിന്റെ ഗ്ലാസ് ശബ്ദമില്ലാതെ പൊട്ടുന്നു. എളുപ്പത്തില്‍ നിശബ്ദമായി കാര്‍ ഗ്ലാസ് പൊട്ടിച്ച് അകത്തുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവം അധികൃതര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ്.
கோவை – சாய்பாபா கோவிலின், கேட் 2 அருகே, நிறுத்தப்பட்டிருந்த கார் கண்ணாடியில்… ஒருவித கெமிக்கல் பொடியை தூவியவுடன்,
கார் கண்ணாடி சத்தமில்லாமல் உடைகிறது…!
காரின் உள்ளே இருக்கும் பேக் – ஐ ஒருவன் திருடி செல்கிறான்… 🥸
அனைவருக்குமான எச்சரிக்கை பதிவு இது!! pic.twitter.com/QyhOtAFz92— வீரா_MLA🔆🌿/ VEERA_MLA🔆🌿 (@star1_blak) December 25, 2023
ഒരു ടാറ്റ ഹാരിയര്‍ കാറിന്റെ ഗ്ലാസ് ഇത്തരത്തില്‍ സൈലന്റായി തകര്‍ത്ത് അതിനകത്തെ ബാഗ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കാറുടമകള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇത്തരം രാസവസ്തുക്കള്‍ വഴി അല്‍പ്പം പഴക്കമുള്ള കാറുകളുടെ ഗ്ലാസുകള്‍ തകര്‍ക്കാം.
Also Read: ഇരട്ട ഗോൾ തിളക്കവുമായി റൊണാൾഡോ; അൽ നസറിന് മിന്നും വിജയം
സാമൂഹിക അവബോധവും നിയമപാലകരുമായുള്ള സഹകരണവും ഇത്തരം സംഭവങ്ങള്‍ കുറക്കാന്‍ സഹായിക്കും. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അവ റിപ്പോര്‍ട്ടുചെയ്യുന്നതും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതും കുറ്റവാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here