പെരുമ്പാവൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. കാർ ഓടിച്ചിരുന്നയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് സംശയം. ഇന്ന് ഉച്ചയ്ക്ക് മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ വളയൻചിറങ്ങര പുത്തൂരാൻ കവലയ്ക്ക് സമീപമാണ് സംഭവം. കോട്ടയം രജിസ്ട്രേഷനുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വളഞ്ഞു പുളഞ്ഞു പോകുന്ന രീതിയിൽ ഓടിച്ച കാർ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രികനെ ഇടിച്ചു വീഴ്ത്തിയെങ്കിലും സ്കൂട്ടർ ഓടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് വഴിയരികലെ ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റുകൾ ഒടിഞ്ഞുവീണു. വാഹനത്തിനകത്തെ എയർബാഗ് പ്രവർത്തിച്ചതിനാൽ ഓടിച്ചിരുന്നയാൾക്ക് വലിയ പരിക്കുകൾ ഏറ്റില്ല എന്ന് നാട്ടുകാർ പറഞ്ഞു.
ALSO READ; ‘മിന്നൽ മുരളി’യുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നുപേർ കഞ്ചാവുമായി പിടിയിൽ
ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. കാറിന് പിന്നാലെ സഞ്ചരിച്ച യാത്രക്കാർ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനുകളിൽ ആരും പരാതികളുമായി എത്താത്തതിനാൽ വാഹനം ഓടിച്ച ആളെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Updating…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here