കൊല്ലത്ത് വ്യാജ നമ്പര്‍പ്ലേറ്റ് പതിച്ച ആഢംബര കാര്‍ പിടികൂടി; ദുരൂഹത

കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് വ്യാജനമ്പർ പ്ലേറ്റ് പതിച്ച കാർ പിടികൂടി. കർണാടക രജിസ്റ്റ്രേഷനിലുള്ള വാഹനത്തിന്റെ നമ്പർപ്ലേറ്റ് ആണ് വ്യാജമായി ഉപയോഗിച്ചത്. വാഹനം ഓടിച്ചിരുന്നയാളുടെ ലൈസൻസ് ഉൾപ്പടെ ലഭിച്ചതായി ആർടിഒ എൻഫോഴ്സ്മെന്റ് അറിയിച്ചു.വാഹനത്തിൽ നിന്ന് ഒരുലക്ഷം രൂപയും വാഹനം ഓടിച്ചയാളുടെ ലൈസൻസും മൂന്ന് മൊബൈൽ ഫോണും കണ്ടെത്തി. ഇയാളെ ഫോണിൽ ബന്ധപെട്ടെങ്കിലും പ്രതികരിച്ചിട്ടില്ല. വാഹനം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശ്രാമം മൈതാനത്തു പാർക്ക്‌ ചെയ്തിരുന്ന
വ്യാജ നമ്പർ പ്ലെയിറ്റ് പതിച്ച ഹാരിയർ കാർ കൊല്ലം ആർ ടി ഒ എൻഫോഴ്സ്മെന്റ്  സംഘം പിടികൂടിയത്. KA 03 NF99 77 എന്ന കർണാടക രജിസ്റ്റ്രേഷന്‍ നമ്പർ പ്ളേറ്റ് ആയിരുന്നു വാഹനത്തിൽ ഉപയോഗിച്ചിരുന്നത്. ഇതാകട്ടെ വേഗം ഇളക്കി മാറ്റാൻ കഴിയുന്ന രീതിയിലാണ് ഘടിപ്പിച്ചിരുന്നത്. വാഹനം ലോക്ക് ചെയ്തിരുന്നില്ല. വിശദമായ പരിശോശോധനയിൽ കാറിന്റെ നമ്പർ പ്ളേറ്റ് വ്യാജം ആണെന്ന് തെളിഞ്ഞു.
വാഹനത്തിൽ ഉപയോഗിച്ചിരുന്ന നമ്പറിൽ ഉള്ളതും ഹാരിയർ കാർ തന്നെയാണ്. ആ വാഹനം തിരുവനന്തപുരത്തെ വീട്ടിൽ ഉള്ളതായി ഉടമ സ്ഥിരീകരിച്ചു. പിന്നാലെ പിടികൂടിയ വാഹനത്തിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് കാറിന്റെ ഡിക്കിയിൽ നിന്ന് തന്നെ ലഭിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News