നമ്പർ പ്ലേറ്റ് ഇല്ല; കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ പൊലീസ് പിടികൂടി

കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ ഫോർട്ട് കൊച്ചി പൊലീസ് പിടികൂടി. എഐ ക്യാമറയെ പറ്റിച്ച് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറാണ് പിടികൂടിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

also read; തിരുവനന്തപുരത്ത് ക്രിമിനലിനെ വെട്ടി പരുക്കേൽപ്പിച്ച ഗുണ്ടാസംഘം അറസ്റ്റിൽ

ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അതിശയപ്പെടുത്തുന്നതാണ്. ആഗസ്റ്റ് നാലിന് വാഹനത്തിൻ്റെ രേഖകൾ സഹിതം ഹാജരാവാൻ ഡ്രൈവറിനു നിർദ്ദേശം നൽകിയിട്ടുണ്ട്.

also read; ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു; ഒരാൾ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News