കരയ്ക്കടിഞ്ഞ കൂറ്റന്‍ തിമിംഗലത്തിന്റെ മുകളില്‍ കയറി നിന്ന് ഫോട്ടോ എടുത്ത് നാട്ടുകാര്‍; വീഡിയോ

നാട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് നീല തിമിംഗലം കരയ്ക്കടിഞ്ഞു. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് തിമിംഗലത്തെ കരയ്ക്കടിഞ്ഞതായി കണ്ടെത്തിയത്. 25 അടിയിലേറെ നീളവും അഞ്ച് ടണ്ണോളം ഭാരവുമുള്ള കുഞ്ഞ് തിമിംഗലമാണ് കരക്കടിഞ്ഞത്.

വ്യാഴാഴ്ചയാണ് ശ്രീകാകുളത്തെ മേഘവരം ബീച്ചില്‍ തിമിംഗലം പ്രത്യക്ഷപ്പെട്ടത്. നീല തിമിംഗലത്തെ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി സമീപ ഗ്രാമങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തുകയാണ്.

ആന്ധ്രപ്രദേശിലെ കടല്‍ക്കരയില്‍ തമിംഗലം കരയ്ക്കടിയുന്നത് അപൂര്‍വമാണ് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ചിലര്‍ മീനിന്റെ മുകളില്‍ കയറി നിന്ന് ചിത്രങ്ങള്‍ എടുത്തുന്ന വിഡിയോയും പുറത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News