കുതിച്ചുയർന്ന് ഏലയ്ക്ക വില

Cardamom

ഏലക്കയുടെ വില 4000 ത്തിൽ എത്തി. പുതുവർഷത്തിലെ ആദ്യ ലേലത്തിലാണ് മികച്ചയിനം ഏലക്കയ്ക്ക് കിലോയ്ക്ക് 4000 രൂപയിലെത്തിയത്. ശരാശരി വില 3000വും കടന്നു. ആറുവർഷം മുമ്പാണ് ഇതിനുമുമ്പ് ഏലക്കയുടെ വില 4000 കടന്നത്.

മുമ്പ് 2019 ഓഗസ്റ്റ് മൂന്നിനാണ് ഏലക്കയ്ക്ക് റെക്കാഡ് വില ലഭിക്കുന്നത്. അന്ന് പുറ്റടി സ്‌പൈസസ് പാർക്കില്‍ നടന്ന ഇ- ലേലത്തില്‍ കിലോയ്ക്ക് 7000 രൂപ ലഭിച്ചിരുന്നു. അതോടെ ഹൈറേഞ്ചിലെ ഭൂരിഭാഗം കർഷകരും ഏലം കൃഷിയിലേക്ക് തിരിഞ്ഞു. ഇതിന്ശേഷം കൂപ്പുകുത്തിയ വില കഴിഞ്ഞ വർഷം മുതലാണ് മെച്ചപ്പെട്ട് തുടങ്ങിയത്.

Also Read: പൊതു ഇടങ്ങൾ പോലും ആരാധനാലയങ്ങളായി മാറുന്ന ഈ കാലത്ത് നവോത്ഥാനം എങ്ങനെ മുന്നോട്ട് കൊണ്ടു പോകാമെന്ന് ചിന്തിക്കണം: എം എ ബേബി

കഴിഞ്ഞ ഏപ്രിലില്‍ 2000 രൂപ കടന്ന ഏലയ്ക്ക വിലയില്‍ പിന്നീട് ഇടിവുണ്ടായിട്ടില്ല. ഇതിനൊടുവിലാണ് ഇപ്പോൾ പുതുവർഷത്തിൽ 4000 കടന്നത്. ജനുവരിയിലെ ആദ്യ ലേലത്തിന്‌ എത്തിയ 37,116 കിലോ എലക്കയിൽ 36,975 കിലോയും വിറ്റഴിഞ്ഞു. വിളവെടുപ്പ് സീസണ്‍ അവസാനിക്കുന്നതും, പശ്ചിമേഷ്യയിലെ ഉയർന്ന ഉപഭോഗവുമാണ് ഏലയ്ക്കയുടെ വില ഉയർത്തുന്ന ഘടകങ്ങൾ.

Also Read: സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും

ഏലത്തിന് സാമാന്യം ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനക്കുറവ് ഇടത്തരം കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. കുറഞ്ഞ വിലയില്‍ രാജ്യാന്തര വിപണിയില്‍ ഏലയ്‌ക്ക വില്‍ക്കുന്ന ഗ്വാട്ടിമാലയില്‍ ഉത്പാദനം ഇടിയുന്നതും കച്ചവടക്കാരുടെയും കർഷകരുടെയും പക്കല്‍ കാര്യമായ സ്റ്റോക്ക് ഇല്ലാത്തതും വരുംദിവസങ്ങളിലും ഏലക്കായുടെ വിലയിൽ വർദ്ധനവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News