വിവാഹ വേദിയിലൊരു മരണം; സുഹൃത്തിന് ഗിഫ്റ്റ് കൊടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

cardiac-arrest-amazon-employee-andhra

സുഹൃത്തിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ വേദിയിൽ വെച്ച് ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. വരനെയും വധുവിനെയും അഭിവാദ്യം ചെയ്ത് അവർക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴായിരുന്നു യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. ആമസോൺ ജീവനക്കാരനാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം.

ദമ്പതികള്‍ക്ക് ഒരു സമ്മാനം കൈമാറുന്നതും ആ സമയം തന്നെ നില തെറ്റുന്നതും വീഡിയോയിൽ കാണാം. ചുറ്റുമുള്ളവർ ഏറെ ആഹ്ളാദത്തിലായിരുന്നു. ബെംഗളൂരിലെ ആമസോണില്‍ ജോലി ചെയ്യുന്ന വംശി എന്ന യുവാവ് ആണ് മരിച്ചത്. കുര്‍ണൂലിലെ പെനുമട ഗ്രാമത്തില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇയാള്‍.

Read Also: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം;3 വിദ്യാർത്ഥിനികൾ പൊലീസ് കസ്റ്റഡിയിൽ

സമ്മാനം നല്‍കിയ ശേഷം, വരന്‍ തിളങ്ങുന്ന പൊതി തുറക്കുമ്പോഴാണ് വംശി ഇടതുവശത്തേക്ക് മെല്ലെ ചായാന്‍ തുടങ്ങിയത്. സമീപത്ത് നിന്നവര്‍ ഉടനെ താഴെ വീഴാതെ പിടിച്ചു. സമയം പാഴാക്കാതെ അദ്ദേഹത്തെ ധോന്‍ സിറ്റി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയപ്പോഴേക്കും മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ജിമ്മുകളിലും മറ്റ് അപ്രതീക്ഷിത സ്ഥലങ്ങളിലും ഹൃദയസ്തംഭനം മൂലം മരിക്കുന്ന യുവാക്കളുടെ കേസുകള്‍ വര്‍ധിച്ചുവരുന്നതായി മെഡിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. പ്രമേഹം, ഉദാസീനമായ ജീവിതശൈലി, അന്തരീക്ഷ മലിനീകരണം, സമ്മര്‍ദം, കഠിന വ്യായാമം, സ്റ്റിറോയിഡുകള്‍ എന്നിവ യുവാക്കളുടെ ഹൃദയാഘാതം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്ന ഘടകങ്ങളായി മുംബൈ സെന്‍ട്രലിലെ വോക്കാര്‍ഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. രവി ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News