ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണ ചടങ്ങ് ഇന്ന്. ഇന്ത്യൻ സമയം രാത്രി 9ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ കൂവക്കാടിനെ മറ്റ് 20 പേരോടൊപ്പം കർദിനാളായി ഉയർത്തും. സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കാൻ മാർ കൂവക്കാടിന്റെ മാതാപിതാക്കളും ബന്ധുക്കളും ചങ്ങനാശ്ശേരി മാമൂട് ഇടവക പ്രതിധികളും വത്തിക്കാനിൽ എത്തി.
ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ ആകുന്നതോടെ ഇന്ത്യൻ സഭാ ചരിത്രത്തിൽ പുതിയ അധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്കാണ് അദ്ദേഹം എത്തുന്നത്.
Also Read: മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്
കർദിനാളാകുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി മെത്രാഭിഷേകം ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു.
നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടക്കുക ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. സ്ഥാനാരോഹണ ചടങ്ങിന് ശേഷം നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ചടങ്ങുകളിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ഇന്ത്യൻ പ്രതിനിധി സംഘവും വത്തിക്കാനിൽ എത്തിയിട്ടുണ്ട് . കൂടാതെ ജോർജ് കൂവക്കാടിൻ്റെ കുടുംബവും ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നുള്ള പ്രതിനിധി സംഘവും എത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here