പുതുവര്‍ഷ സന്ദേശമെഴുതിയ ആയിരത്തി അഞ്ഞൂറ് കാര്‍ഡുകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവന്‍കുട്ടിയ്ക്ക് അയച്ചു. കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശംസാകാര്‍ഡ് തയ്യാറാക്കി അയച്ചത്.
ചിത്രങ്ങളായും സാഹിത്യരൂപങ്ങളായുമായി കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കാന്‍ കഴിയുന്ന നിലയിലാണ് കാര്‍ഡ് തയ്യാറാക്കിയത്. മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കുക എന്നതായിരുന്നു രചനാ പ്രക്രിയയയുടെ ലക്ഷ്യം. ആശംസ കാർഡ് പരിപാടി നടത്തിയത് വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.
ALSO READ: സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്‌ഐ
വഴിയാണ് ക്ലാസ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കാര്‍ഡുകള്‍ കുട്ടികള്‍ തന്നെ തരം തിരിച്ച് പാക്ക് ചെയ്ത് മന്ത്രി ഓഫീസിലേക്ക് അയക്കുകയായിരുന്നു. തപാല്‍ വകുപ്പ് വഴിയാണ് അയച്ചത്. സ്‌കൂള്‍ പ്രധാന അധ്യാപിക ജെ ഗീത, എസ് എം സി ചെയര്‍മാന്‍ പി വിനീതന്‍, വൈസ് ചെയര്‍മാന്‍ കെ വി രതീഷ്, പിടിഎ അംഗം മജീദ് കലവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here