‘കരുതലും കൈത്താങ്ങും 2024’: തിരുവനന്തപുരം താലൂക്ക് തല അദാലത്ത് ഡിസംബർ 9 മുതൽ

TALUK ADALAT

‘കരുതലും കൈത്താങ്ങും’ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്ത് തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17 വരെ നടക്കും. ഡിസംബർ 9-തിരുവനന്തപുരം താലൂക്ക്, ഡിസംബർ 10-നെയ്യാറ്റിൻകര താലൂക്ക്, ഡിസംബർ 12-നെടുമങ്ങാട് താലൂക്ക്, ഡിസംബർ 13-ചിറയിൻകീഴ് താലൂക്ക്, ഡിസംബർ 16- വർക്കല താലൂക്ക്, ഡിസംബർ 17- കാട്ടാക്കട താലൂക്ക് എന്നിങ്ങനെയാണ് അദാലത്തുകൾ നടക്കുന്നത്.

തിരുവനന്തപുരം താലൂക്ക് തല അദാലത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ആന്റണി രാജു എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പൊതുജനങ്ങൾ ഉപകാരപ്രദമാകുന്ന രീതിയിൽ പരമാവധി പരാതികൾ അദാലത്തിൽ തീർപ്പാക്കുന്നതിന് വകുപ്പുകൾ ശ്രദ്ധിക്കണമെന്ന് എംഎൽഎ പറഞ്ഞു.

ALSO READ; സ്ഥിരവരുമാനക്കാരുടെ എണ്ണത്തിൽ കേരളം മുന്നിലെത്താനുള്ള കാരണം മികച്ച തൊഴിൽ അന്തരീക്ഷം: മന്ത്രി വി ശിവൻകുട്ടി

ജില്ലാ കളക്ടർ അനുകുമാരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനീത് ടി.കെ, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, തിരുവനന്തപുരം താലൂക്ക് തഹസിൽദാർ ഷാജു എം.എസ് എന്നിവരും സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലയിലെ പരാതികൾ ഡിസംബർ ആറ് വരെ സ്വീകരിക്കും. അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ആസ്ഥാനങ്ങളിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്ക് വരവ്, അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും,വഴി തടസ്സപ്പെടുത്തലും ); സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ; കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി); വയോജന സംരക്ഷണം; പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ; മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ; ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടന്നുവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ; പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം; പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും; റേഷൻകാർഡ് (APL/BPL) (ചികിത്സാ ആവശ്യങ്ങൾക്ക്); കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ; വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ; ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ; വ്യവസായ സംരംഭങ്ങൾക്കുളള അനുമതി; ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ; വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം; വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ; തണ്ണീർത്തട സംരക്ഷണം; അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്; എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ; പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ 21 വിഷയങ്ങളാണ് അദാലത്തിൽ പരിഗണിക്കുന്നത്.

ALSO READ; മനുഷ്യരെല്ലാവരും ഒരു കുടുംബമാണെന്ന ലോകത്തിന് ​ഗുരു നൽകിയ സന്ദേശം ഏറെ പ്രസക്തം; ഫ്രാൻസിസ് മാർപാപ്പ

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ; പ്രൊപ്പോസലുകൾ; ലൈഫ് മിഷൻ; ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ; വായ്പ എഴുതി തള്ളൽ; പോലീസ് കേസുകൾ; ഭൂമിസംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം); മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ; സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളള); ജീവനക്കാര്യം (സർക്കാർ); റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News