വയനാട് ദുരന്തം; കരുതലിന്റെ മേൽക്കൂരയുമായി കെയർ ഫോർ മുംബൈ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ കേരള സർക്കാരുമായി കൈകോർക്കുവാൻ തയ്യാറെടുക്കുകയാണ് മുംബൈയിലെ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ.

വയനാട്ടിൽ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞയുടൻ പുനരധിവാസത്തിനായി സർക്കാരുമായി കൈകോർത്ത് വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്ന് പ്രസിഡന്റ് എം കെ നവാസ് പറഞ്ഞു. നിലവിൽ 5 വീടുകൾ നൽകാനാണ് കെയർ ഫോർ മുംബൈയുടെ തീരുമാനമെന്നും നവാസ് പറഞ്ഞു.

ഡോ. ജോൺ ബ്രിട്ടാസ് എം പിയുമായും മന്ത്രി കെ രാജനുമായി ഇക്കാര്യം കൂടിയാലോചിച്ചെന്നും ദുരിതബാധിത പ്രദേശത്ത് ആവശ്യമായ കൂടുതൽ സഹായങ്ങൾ എത്തിച്ചു നൽകാൻ മുംബൈ മലയാളികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നവാസ് വ്യക്തമാക്കി.

Also Read : വയനാട് ഉരുള്‍പൊട്ടല്‍; ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്ന് കേന്ദ്രം തീരുമാനിക്കും: സുരേഷ്‌ഗോപി എം പി

വായനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും ജനറൽ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു. പ്രാരംഭ നടപടിയായാണ് 5 വീടുകൾ അടിയന്തരമായി നൽകുന്നതെന്നും കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ആവശ്യമറിഞ്ഞു കൂടുതൽ സഹായങ്ങൾ എത്തിക്കുവാൻ കെയർ ഫോർ മുംബൈ മുൻകൈ എടുക്കുമെന്നും പ്രിയ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ സുമനസ്സുകളും സംഭവനങ്ങൾ നൽകി നാടിനെ വീണ്ടെടുക്കാൻ ഭാഗമാകണമെന്നും കെയർ ഫോർ മുംബൈ ആവശ്യപ്പെട്ടു.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്കും ദുരിതം അനുഭവിക്കുന്നവർക്കും കൈത്താങ്ങായി മുംബൈയിലെ വിവിധ മലയാളി സംഘടനകളും സന്നദ്ധ പ്രവർത്തകരും രംഗത്ത് ഉണർന്നു പ്രവർത്തിക്കാനും സഹായങ്ങൾ വാഗ്ദാനം ചെയ്തും മുന്നോട്ട് വരുന്നുണ്ട്. സാമൂഹിക പ്രതിബദ്ധത കാത്ത് സൂക്ഷിക്കുന്ന മുംബൈ മലയാളി സമൂഹം ഈ ആപൽഘട്ടത്തിലും ജന്മനാടിനെ നെഞ്ചോട് ചേർത്തു പിടിക്കുകയാണ്.

പ്രളയകാലത്തും മഹാമാരി കാലത്തും അശരണർക്ക് താങ്ങായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന സംഘടനയാണ് കെയർ ഫോർ മുംബൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News